ഫ്‌ളിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ മിന്ത്രയും

Posted on: September 16, 2017

കൊച്ചി : ഫ്‌ളിപ്പ്കാർട്ട് ഒരുക്കുന്ന ബിഗ് ബില്ല്യൺ ഡേയ്‌സിൽ മിന്ത്ര ഏറ്റവും മുൻനിര ദേശീയ അന്തർദേശീയ ബ്രാൻഡുകൾ ഒരുക്കുന്നു. സെപ്റ്റംബർ 20 മുതൽ 24 വരെയുള്ള ബിഗ് ബില്യൺ ഡേയ്‌സിൽ 55 ശതമാനം വരെ ഡിസ്‌ക്കൗണ്ടും 3 ലക്ഷം സ്‌റ്റൈലും ഡിസൈനും ഉണ്ടാകും . ഈ സീസണിലെ ഏറ്റവും വലിയ ഫാഷൻ ഷോപ്പിംഗ് ഫെസ്റ്റിവൽ ആയി ബിഗ് ബില്യൺ ഡേയ്‌സിനെ മാറ്റുക എന്ന ഉദേശത്തോടെ ജബോംഗും മേളയുടെ ഭാഗമാകും.

മിന്ത്ര മൂന്നാം തവണയാണ് ബിഗ് ബില്യൺ ഡേയ്‌സിൽ പങ്കെടുക്കുന്നതെന്ന് മിന്ത്ര ചീഫ് റവന്യൂ ഓഫീസർ നരേഷ് കൃഷ്ണസ്വാമി പറഞ്ഞു. ഏറ്റവും ആകർഷകമായ വിലയിൽ ഏറ്റവും ലേറ്റസ്റ്റ് ഉത്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 3 ദശലക്ഷം ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി.