ബിന്നി ബൻസാൽ ഫ്‌ളിപ്കാർട്ട് സിഇഒ

Posted on: January 11, 2016

Flipkart-Sachin-and-Binny-b

ബംഗലുരു : ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിന്റെ മാനേജ്‌മെന്റ് തലത്തിൽ മാറ്റം. സച്ചിൻ ബൻസാൽ സിഇഒ സ്ഥാനൊഴിഞ്ഞു. സഹസ്ഥാപകനായ ബിന്നി ബൻസാൽ ആണ് പുതിയ സിഇഒ. നിലവിൽ ചീഫ് ഓപറേറ്റിംഗ് ഓഫീസറാണ്.

സച്ചിൻ ബൻസാൽ എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരും. 15 ബില്യൺ ഡോളറാണ് ഫ്‌ളിപ്കാർട്ടിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്.