എഡിബി ഇന്ത്യയുടെ ജിഡിപി വളർച്ചാ വിലയിരുത്തലിൽ കുറവ് വരുത്തി

Posted on: December 13, 2017

ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വിലയിരുത്തലിൽ 0.3 ശതമാനം കുറവ് വരുത്തി. നടപ്പു സാമ്പത്തികവർഷം 6.7 ശതമാനം വളർച്ചാനിരക്കാണ് എഡിബി പ്രതീക്ഷിക്കുന്നത്.

അടുത്ത സാമ്പത്തികവർഷത്തെ വളർച്ചാനിരക്ക് 7.4 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായും കുറവ് വരുത്തി. ആഗോളതലത്തിൽ ഉയരുന്ന ക്രൂഡോയിൽ വിലയും സ്വകാര്യനിക്ഷേപത്തിലെ കുറവും കണക്കിലെടുത്താണ് പുതിയവിലയിരുത്തൽ നടത്തിയിട്ടുള്ളത്.

നടപ്പ് സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിൽ 5.7 ശതമാനവും രണ്ടാം ക്വാർട്ടറിൽ 6.3 ശതമാനവും വളർച്ചയാണ് ഇന്ത്യ കൈവരിച്ചത്.