ഇന്ത്യ 11 ശതമാനം വളര്‍ച്ച നേടുമെന്ന് എ.ഡി.ബി

Posted on: April 29, 2021

മുംബൈ : കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാകുന്നതിനിടയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി.). അതേസമയം, കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് ഇന്ത്യയുടെ വളര്‍ച്ചാ വീണ്ടെടുപ്പ് മന്ദഗതിയിലാക്കുമെന്നും എ.ഡി.ബി. ഏഷ്യന്‍ ഡെവലപ്മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (ജി.ഡി.പി.) വളര്‍ച്ച ഏഴ് ശതമാനമായിരിക്കുമെന്നാണ് എ.ഡി.ബി.യുടെ നിഗമനം. ദക്ഷിണേഷ്യയുടെ ജി.ഡി.പി. വളര്‍ച്ച ഈ വര്‍ഷം 9.5 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2020-ല്‍ ദക്ഷിണേഷ്യന്‍ സമ്പദ്ഘടന ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 6.6 ശതമാനം വളര്‍ച്ചയാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്.

വളര്‍ന്നുവരുന്ന ഏഷ്യന്‍ മേഖലയിലെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായി തിരിച്ചുകയറുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ആരോഗ്യകരമായ വീണ്ടെടുപ്പിനെ സഹായിക്കും.

TAGS: ADB |