ഇന്ത്യ നടപ്പുവർഷം 10 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്ന് എഡിബി

Posted on: July 21, 2021

മുംബൈ ; നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി.). കോവിഡ് രണ്ടാം തരംഗത്തിന്റ പശ്ചാത്തലത്തില്‍ ഏപ്രിലിലെ 11 ശതമാനത്തില്‍ നിന്ന് പത്തു ശതമാനമായാണ് അനുമാനം കുറച്ചത്.

കോവിഡ് രണ്ടാം തരംഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്. രോഗവ്യാപനം കുറഞ്ഞ് ഇളവുകള്‍ വന്നതോടെ സമ്പദ് വ്യവസ്ഥ വേഗത്തില്‍ തിരിച്ചുവരുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തി.

TAGS: ADB |