കേരളത്തിലെ നാല് സ്‌റ്റേഷനുകളിൽ ഇ-കേറ്ററിംഗ്

Posted on: October 19, 2015

IRCTC-Logo-Big

കൊച്ചി : കേരളത്തിലെ നാല് റെയിൽവേ സ്‌റ്റേഷനുകളിൽ ഐആർസിടിസി ഇ-കേറ്ററിംഗ് പദ്ധതി അവതരിപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സ്‌റ്റേഷനുകളാണ് ഇ-കേറ്ററിംഗിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ 45 സ്‌റ്റേഷനുകളെയാണ് പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ ഓൺലൈനായി മുൻകൂർ പണമടച്ച് ബുക്ക് ചെയ്യുന്ന ഭക്ഷ്യവിഭവങ്ങൾ ട്രെയിനുകൾ നിർദിഷ്ട സ്റ്റേഷനുകളിൽ എത്തുമ്പോൾ വിതരണം ചെയ്യും.

രാവിലെ ആറു മുതൽ രാത്രി 10 വരെ മാത്രമെ ഇ -കാറ്ററിംഗ് സേവനം ഉണ്ടായിരിക്കുകയുള്ളു. മക്‌ഡൊണാൾഡ്‌സ്, കെഎഫ്‌സി, ഡൊമിനോസ്, ഹൽദിറാം, പിസ ഹട്ട് തുടങ്ങിയ ഫുഡ് ചെയിനുകൾ ഇ-കാറ്ററിംഗിനായി ഐആർസിടിസിയുമായി ധാരണയിലെത്തിയിട്ടുണ്ട്.