ഊബർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി പങ്കാളിത്തത്തിലേക്ക്

Posted on: May 25, 2018

കൊച്ചി : ഊബർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലേർപ്പെട്ടു. ആദ്യ ഘട്ടത്തിൽ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളിൽ ഊബർ പ്രവർത്തനം ആരംഭിക്കും. ഇത് യാത്രക്കാർക്ക് വിശ്വസനീയമായ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി മാർഗങ്ങൾ ലഭ്യമാക്കും.

പൊതുഗതാഗത സംവിധാനങ്ങൾക്കിത് പൂർണ്ണത നല്കുന്നത് വഴി ഞങ്ങളുടെ സൗകര്യപ്രദവും വിശ്വസനീയവുമായ റൈഡ് ഷെയറിങ്ങ് സേവനങ്ങൾ നഗരങ്ങളെ കൂടുതൽ സ്വീകാര്യവും സ്ഥിരതയുള്ളതുമാക്കുമെന്ന് ഊബർ ഇന്ത്യ സൗത്ത് ജനറൽ മാനേജരായ ക്രിസ്റ്റ്യൻ ഫ്രീസ് പറഞ്ഞു.

യാത്രക്കർക്കയി തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ തടസങ്ങളില്ലാതെ എത്തിചേരാനാകുന്ന ഗതാഗത മാർഗങ്ങളുടെ ഏകോപനമാണ് ഊബറുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കൊച്ചി മെട്രോ റെയിൽ മാനേജിങ്ങ് ഡയറക്ടർ എ.പി മുഹമ്മദ് ഹനീഷ് പറഞ്ഞു.

TAGS: Kochi Metro | Uber |