ബിൽഡേഴ്‌സ് അസോസിയേഷൻ ദേശീയ നിർവാഹക സമിതി കൊച്ചിയിൽ

Posted on: July 23, 2015

BAI-Logo-big

കൊച്ചി : ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ നിർവാഹകസമിതിയോഗം ജൂലൈ 24 ന് ശനിയാഴ്ച എറണാകുളത്ത് ബോൾഗാട്ടി പാലസ് ഹോട്ടലിൽ ചേരും. അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷപരിപാടികൾ, സിമന്റ് വിലക്കയറ്റം, സേവനനികുതി, ജിഎസ്ടി നടപ്പാകുമ്പോൾ അത് കോൺട്രാക്ടർമാരെ എങ്ങിനെ ബാധിക്കും തുടങ്ങിയ വിഷയങ്ങൾ നിർവാഹക സമിതി ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് വി. എം. ഫസൽ അലി പറഞ്ഞു.

ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബായ്) യിൽ 150 ലേറെ സെന്ററുകളിലായി 15,000 ത്തിലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. എൽ ആൻഡ് ടി, ജിഎംആർ, ഗാമൺ ഇന്ത്യ, എച്ച്‌സിസി, ഷാപ്പൂർജി പല്ലോൻജി, പുഞ്ച് ലോയ്ഡ്, സോം ദത്ത്, സോമ തുടങ്ങിയ രാജ്യത്തെ പ്രമുഖ ബിൽഡർമാർ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗങ്ങളാണ്. അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അടുത്ത വർഷം ജനുവരിയിൽ ഹൈദരാബാദിൽ നടക്കുമെന്ന് ഫസൽ അലി അറിയിച്ചു.