കൊക്കകോള സൗദിയിൽ പുതിയ പ്ലാന്റ് തുടങ്ങുന്നു

Posted on: October 9, 2016

coca-cola-saudi-big

റിയാദ് : കൊക്കകോള സൗദി അറേബ്യയിൽ 80 മില്യൺ ഡോളർ (300 ദശലക്ഷം സൗദി റിയാൽ) മുതൽമുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെ സുദൈറിലാണ് 187,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്ലാന്റ്.

2019 ൽ പ്ലാന്റ് പൂർത്തിയാകുമ്പോൾ 200 ലേറെ സൗദി പൗരൻമാർക്ക് തൊഴിൽ ലഭിക്കും. ഈ മേഖലയിൽ സാമ്പത്തിക വളർച്ചകണക്കിലെടുത്താണ് കൊക്കകോള നിക്ഷേപം നടത്തുന്നതെന്ന് കൊക്കകോള ബോട്ട്‌ലിംഗ് കമ്പനി മാനേജിംഗ് ഡയറക് ടർ സമീർ എം അ്ൽ ഖവാഷകി പറഞ്ഞു.