ലുലു ഹൈപ്പർ 129 മത് ശാഖ ഒമാനിൽ തുറന്നു

Posted on: September 4, 2016

Lulu--Hyper-Rustaq-oman-Ina

മസ്‌ക്കറ്റ് : ലുലു ഹൈപ്പർ മാർക്കറ്റിന്റെ 129 മത് ശാഖ ബാറ്റിന ഗവർണറേറ്റിലെ റുസ്താഖിൽ തുറന്നു. റുസബാറ്റിന ഗവർണർ ഷെയ്ഖ് ഹിലാൽ ബിൻ സയ്യിദ് അൽഹജ്‌റി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പറിന്റെ ഒമാനിലെ പതിനേഴാമത് ശാഖയാണിത്.

ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫ് അലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, സിഇഒ സെയ്ഫി രൂപാവാല, ലുലു ഒമാൻ ഡയറക്ടർ എ.വി. അനന്ത്, റീജണൽ ഡയറക്ടർ കെ. എ. ഷബീർ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.