സയ്യിദ് തെയാസിൻ ബിൻ ഹൈതം ഒമാനിലെ ആദ്യ കിരീടാവകാശി

Posted on: January 15, 2021

ഒമാന്‍ : ആധുനിക ഒമാന്‍ ചരിതത്തിലെ ആദ്യകിരീടാവകാശിയായി മൂത്തമകന്‍ സയ്യിദ് യാസീനെ (31), സുല്‍ത്താന്‍ ഹൈതം ബിന്‍താരിഖ് പ്രഖ്യാപിച്ചു. സാംസ്‌കാരിക -കായിക -യുവജന മന്തിയായ തെയാസീന്‍ ബിന്‍ ഹൈതം, കായികരംഗത്തു സജീവമാണ്.

ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം ലണ്ടനിലെ ഒമാന്‍ എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

അധികാരക്കെമാറ്റം സുഗമമാക്കാനുള്ള നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുല്‍ത്താന്റെതീരുമാനം. ആധുനിക ഒമാന്റെ പിതാവ് എന്നറിയപ്പെടുന്ന സുല്‍ത്താന്‍ ഖാ
ബൂസ് കഴിഞ്ഞവര്‍ഷം അന്തരിച്ചതിനു പിന്നാലെയാണ്, ഹൈതം ബിന്‍ താരിഖ് അധികാ
രമേറ്റത്. മരണത്തിനു മുന്‍പ് എഴുതിയ കത്തിലായിരുന്നു സുല്‍ത്താന്‍ ഖാബൂസ് പിന്‍ഗാമിയുടെ
പേര് നിര്‍ദേശിച്ചത്.