ഒമാൻ 24 രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി

Posted on: July 9, 2021

ദുബൈ: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കു വില
ക്കേര്‍പ്പെടുത്തി ഒമാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഇതിലുള്‍പ്പെടും.

വിലക്ക് എന്നുവരെയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇനിയൊരു ഉത്തരവുണ്ടാകും വരെ സര്‍വീസുകള്‍ റദ്ദാക്കു
ന്നെന്നാണ് സുല്‍ത്താനേറ്റിന്റെ അറിയിപ്പ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തു
വിട്ടതും. യു.കെ., ടുണീഷ്യ, ലെബനന്‍,ഇറാന്‍, ഇറാഖ്, ലിബിയ, ബ്രൂണെ,സിംഗപ്പുര്‍, ഇന്തോനീഷ്യ, ഫിലി
പ്പെന്‍സ്, എത്യോപ്യ, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം യാത്രാവിലക്കുണ്ട്. ഇവയില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഏപ്രില്‍ 24-ന് തന്നെ നിര്‍ത്തിവച്ചിരുന്നു.

ഒമാനില്‍ 1,675 കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മരണം ഇതുവരെ 3,356.

TAGS: Oman |