ഒമാൻ സന്ദർശക വിസകൾ നിർത്തിവെച്ചു

Posted on: April 8, 2021

മസ്‌കറ്റ് : കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ സുപ്രീംകമ്മിറ്റി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ എട്ടുമുതല്‍ സന്ദര്‍ശകവിസ അനുവദിക്കില്ല. പ്രവേശനം സ്വദേശികള്‍ക്കും താമസവിസയുള്ളവര്‍ക്കും മാത്രം. സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഒഴിവാക്കി. എന്നാല്‍, ഇവര്‍ മറ്റു കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും ക്വാറന്റീന്‍ ഒഴികെയുള്ള നിബന്ധനകളും പാലിക്കണം.