പെട്രോൾ വില കുതിക്കുന്നു ; പിന്നാലെ ഡീസലും

Posted on: April 22, 2018

കൊച്ചി : പെട്രോൾ, ഡീസൽ വിലകളിൽ കുതിപ്പ് തുടരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വിലവർധനയാണ് ഇന്ധന വില ഉയരാൻ കാരണം. ഇന്ത്യയിൽ 2013 സെപ്റ്റംബറിലാണ് പെട്രോൾ വില ഏറ്റവും ഉയർന്നത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 77.11 രൂപയാണ്. പ്രീമിയം പെട്രോൾ ലിറ്ററിന് 79.91 രൂപ. ഡീസൽ വില ലിറ്ററിന് 70.03 രൂപ. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ പെട്രോൾ വില മുൻകാല റെക്കോഡ് ഭേദിക്കും.

ക്രൂഡോയിൽ വില ഇനിയും ഉയർത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഒപെക്കിനെ മറികടന്ന് എണ്ണ ഉത്പാദക രാജ്യങ്ങളുടെ വിശാല സഖ്യം തീർക്കാനുള്ള സൗദിയുടെ നീക്കങ്ങളും വില കൂടാൻ ഇടയാക്കുന്നുണ്ട്. വില കുതിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാത്തതും ഇന്ത്യയിൽ വില വർധനയ്ക്ക് വഴിവെയ്ക്കുന്നു.