ഡീസൽ, പെട്രോൾ വിലകൾ വീണ്ടും കൂടി

Posted on: September 1, 2018

കൊച്ചി : കേരളത്തിൽ ഡീസൽ, പെട്രോൾ വിലകൾ വീണ്ടും കൂടി. കൊച്ചിയിൽ ഡീസൽ വില ലിറ്ററിന് 73.97 രൂപയായി. പെട്രോൾ ലിറ്ററിന് 80.46 രൂപയാണ് വില.

ഒരു മാസത്തിനിടെ ഡീസലിന്  2.52 രൂപയും പെട്രോളിന് 2.26 രൂപയുമാണ് വർധിച്ചത്. മറ്റ് ജില്ലകളിൽ കൊച്ചിയേക്കാൾ വില കൂടുതലാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂട്ടാൻ എണ്ണക്കമ്പനികളെ നിർബന്ധിതരാക്കുന്നത്.