പെട്രോൾ വില 80 ലേക്ക് ; തുടർച്ചയായി പതിനാറാം ദിവസവും വില കൂട്ടി

Posted on: June 22, 2020

കൊച്ചി : തുടർച്ചയായി പതിനാറാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂട്ടിയത്. ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത്.

പതിനാറ് ദിവസത്തിനിടെ പെട്രോളിന് 8.35 രൂപയും ഡീസലിന് 8.99 രൂപയുമാണ് വർധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമായി.