ഇന്ധനവിലയില്‍ മാറ്റമില്ല

Posted on: January 28, 2019

കൊച്ചി : തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല. ആഗോളവിപണിയില്‍ ഇന്ധനവില കുറയുമ്പോഴും ആഭ്യന്തര വിപണിയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഉത്പാദനത്തിന്റെ തോത് ഉയരുമ്പോഴും ഉപഭോഗം കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

തിരുവന്തപുരത്ത് പെട്രോളിന് 74.71 രൂപയും ഡീസലിന് 71.12 രൂപയും കൊച്ചിയില്‍ പെട്രോളിന് 73.03 രൂപയും ഡീസലിന് 69.60 രൂപയും കോഴിക്കോട് പെട്രോളിന് 73.50 രൂപയും ഡീസലിന് 70.01 രൂപയുമാണ് വില.

TAGS: Petrol Price |