പെട്രോൾ, ഡീസൽ വിലകൾ വീണ്ടും കൂടി

Posted on: September 7, 2018

കൊച്ചി : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും കൂടി. പെട്രോൾ വില ലിറ്ററിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിച്ചത്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 81.96 രൂപയാണ് വില. ഡീസൽ വില 75.93 രൂപ. തിരുവനന്തപുരത്ത് പെട്രോൾ വില 83.30 രൂപയും ഡീസലിന് 77.18 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 82.22 രൂപയും ഡീസലിന് 76.19 രൂപയുമാണ്.