വോക്‌സ്‌വാഗൻ പുതിയ മോഡലുകൾക്കായി 1 ബില്യൺ യൂറോ മുതൽമുടക്കുന്നു

Posted on: January 22, 2018

മുംബൈ : വോക്‌സ്‌വാഗൻ ഗ്രൂപ്പ് ഇന്ത്യയിൽ പുതിയ മോഡലുകൾ വികസിപ്പിക്കാൻ ഒരു ബില്യൺ യൂറോ (7818 കോടി രൂപ) മുതൽമുടക്കും. സ്‌കോഡ, വോക്‌സ്‌വാഗൻ ബ്രാൻഡുകളിൽ മൂന്ന് മോഡലുകൾ വീതം അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കമ്പനി പുറത്തിറക്കും.

ഇന്ത്യയിൽ വിജയകരമായാൽ പുതിയ മോഡലുകളുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ ചക്കാൻ പ്ലാന്റിന്റെ ഉത്പാദനശേഷി വർധിപ്പിക്കലും പുതിയ എൻജിനീയറിംഗ് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും വോക്‌സ് വാഗന്റെ വികസനപരിപാടികളിൽ ഉൾപ്പെടുന്നു.

TAGS: Skoda | Volkswagen | VW Group |