ഷോറൂമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സ്‌കോഡ

Posted on: June 15, 2022

കൊച്ചി : കാര്‍ നിര്‍മാതാക്കളായ ‘സ്‌കോഡ’യുടെ ഇന്ത്യയിലെ ഷോറൂമുകളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 250 ആവുമെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ 205 ഷോറൂമുകളാണ് ഉള്ളത്. 2021 ഡിസംബറില്‍ 175 ഷോറൂമുകളുണ്ടായിരുന്ന സ്ഥാനത്താണ് ഇത്.

കേരളത്തിലെ തിരൂര്‍ ഉള്‍പ്പെടെ രാജ്യത്തെ ഇടത്തരം പട്ടണങ്ങളിലേക്കും ഈ വര്‍ഷംതന്നെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് പദ്ധതി. 2022-ന്റെ ആദ്യ പകുതിയില്‍ കമ്പനി കോഡിയാഖ്, സ്ലാവിയ, കുഷാഖ് മോണ്ടി കാര്‍ലോ എന്നീ പുതിയ കാറുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

TAGS: Skoda |