എക്സ്ചേഞ്ച് കാര്‍ണിവലുമായി സ്‌കോഡ

Posted on: August 24, 2023


കോട്ടയം : മറ്റേത് കമ്പനിയുടെയും പഴയ കാര്‍ നല്‍കി സ്‌കോഡയുടെ പുതിയ വാഹനം സ്വന്തമാക്കാന്‍ അവസരമൊരുക്കി സ്‌കോഡ ഇന്ത്യ. പഴയ കാര്‍ നല്‍കി സ്‌കോഡയുടെ പുതിയത് സ്വന്തമാക്കുമ്പോള്‍
60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക.

ഇതോടൊപ്പം വിലയില്‍ ഡിസ്‌കൗണ്ട്, സര്‍വീസ്, മെയ്ന്റനന്‍സ് ഓഫറുകള്‍, പുതിയ വാറണ്ടി പാക്കേജ് എന്നിവയും കമ്പനി ലഭ്യമാക്കിയിരിക്കുന്നു. ഈ ആനുകൂല്യം ഓഗസ്റ്റ് 31 വരെ ലഭ്യമാണ്.

 

TAGS: Skoda |