മൊബൈൽ സാമ്പത്തിക ഇടപാടുകൾ ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകളെ മറികടക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്

Posted on: November 12, 2017

ന്യൂഡൽഹി : മൊബൈൽ സാമ്പത്തിക ഇടപാടുകൾ അടുത്ത ഏതാനും വർഷത്തിനുള്ളിൽ ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് ഇടപാടുകളെ മറികടക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്. നോയിഡ അമിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദേഹം. ജനങ്ങൾ ഡിജിറ്റൽ ഇടപാടുകളിലേക്ക് ചുവടുവെച്ചു കഴിഞ്ഞു.

ലോകത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളുമുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യയിൽ 72 ശതമാനവും 32 വയസിൽ താഴെയുള്ളവരാണ്. പ്രതിവർഷം 7.5 ശതമാനം നിരക്കിലാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ച. ഇത് 9-10 ശതമാനത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.