അരവിന്ദ് പനാഗാരിയ രാജിവെച്ചു

Posted on: August 1, 2017

ന്യൂഡൽഹി : നീതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനാഗാരിയ രാജിവെച്ചു. പ്രധാനമന്ത്രിയുടെ പ്രമുഖ സാമ്പത്തികോപദേഷ്ടാക്കളിൽ ഒരാളാണ്.

ഓഗസ്റ്റ് 31 വരെ നീതി ആയോഗിൽ തുടരും. അധ്യാപനജോലിയുമായി ബന്ധപ്പെട്ട് യുഎസിലേക്ക് മടങ്ങാനാണ് അരവിന്ദ് പനാഗാരിയയുടെ പദ്ധതി.