നീതി ആയോഗ് : പ്രഭാഷണം 14 ന്

Posted on: July 9, 2015

NITI-Aayog-Logo-big

തിരുവനന്തപുരം : കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ 11 -ാമത്തെ പ്രഭാഷണം നീതി ആയോഗ് അംഗം ഡോ. ബിബേക് ദെബറോയ് നിർവഹിക്കും. ഭരണപരിഷ്‌ക്കാരത്തിൽ നീതി ആയോഗിന്റെ പങ്ക് എന്നതാണ് പ്രഭാഷണവിഷയം. 14 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് പ്രഭാഷണം.

ഗ്രാമവികസന, ആസൂത്രണ സാംസ്‌കാരികവകുപ്പ് മന്ത്രി കെ. സി. ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ. എം. ചന്ദ്രശേഖർ, മെമ്പർ സെക്രട്ടറി ഡോ. അലോക് ഷീൽ തുടങ്ങിയവർ പങ്കെടുക്കും.

TAGS: NITI Aayog |