ടാറ്റാ ടെലി അടച്ച് പൂട്ടൽ : 5000 ലേറെപ്പേർക്ക് ജോലി നഷ്ടമാകും

Posted on: October 9, 2017

മുംബൈ : വയർലെസ് ബിസിനസിൽ നിന്ന് പിൻമാറാനുള്ള ടാറ്റാ ടെലി സർവീസസിന്റെ തീരുമാനം 5000 ലേറെപ്പേർക്ക് ജോലി നഷ്ടമാകും. സ്വയംവിരമിക്കൽ പദ്ധതിയുടെ ഭാഗമായി മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ പിരിഞ്ഞു പോകാൻ ജോലിക്കാർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. 2018 മാർച്ച് 31 ന് മുമ്പ് പിരിഞ്ഞു പോകാൻ സർക്കിൾ തലവൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2017 മാർച്ചിലെ കണക്കുകൾ പ്രകാരം 5,101 ജീവനക്കാരാണ് ടാറ്റാ ടെലിയുള്ളത്. ടെലികോം രംഗത്ത് 21 വർഷമായി പ്രവർത്തിച്ചുവരുന്ന ടാറ്റാ ടെലി സർവീസസിന്് 30,000 കോടി രൂപയുടെ കടബാധ്യതകളുണ്ട്്.