വായ്പാനയം നാളെ ; നിരക്കിളവിന് സാധ്യത

Posted on: August 1, 2017

മുംബൈ : റിസർവ് ബാങ്കിന്റെ ദൈ്വമാസ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. നാളെ വായ്പാനയം പ്രഖ്യാപിക്കും. റിപ്പോ നിരക്കിൽ കാൽശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് സാമ്പത്തികമേഖലയുടെ പ്രതീക്ഷ. റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിൽവിൽ 6.25 ശതമാനമാണ്. പണപ്പെരുപ്പം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞനിലയിൽ എത്തിയതും പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും. എന്നാൽ നിലവിലുള്ള നിരക്കിൽ മാറ്റം വരുത്താനിടയില്ലെന്ന് കരുതുന്നവരുമുണ്ട്.

എസ് ബി ഐ സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശയിൽ ഇന്നലെ അര ശതമാനം കുറവ് വരുത്തി.