April 2024
ഓട്ടോ എക്‌സ്‌പോ 2016 ൽ 80 പുതിയ വാഹനങ്ങൾ
Posted on: January 15, 2016
ന്യൂഡൽഹി : പതിമൂന്നാമത് ഓട്ടോ എക്‌സ്‌പോയിൽ 80 പുതിയ വാഹനങ്ങൾ ലോഞ്ച് ചെയ്യുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചഴേസ് പ്രസിഡന്റ് വിനോദ് ദാസരി പറഞ്ഞു. ഏഴ് ലക്ഷത്തിൽപ്പരം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ ഫെബ്രുവരി 5-9 വരെയാണ് ഓട്ടോ എക്‌സ്‌പോ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കംപോണന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോയും കംപോണന്റ് എക്‌സ്‌പോയും സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രഗതി മൈതാനിൽ ഫെബ്രുവരി 4 മുതൽ ഏഴ് വരെയാണ് കംപോണന്റ് എക്‌സ്‌പോ. 900 ഇന്ത്യൻ കമ്പനികളും 600 ഇന്റർനാഷണൽ എക്‌സിബിറ്റേഴ്‌സും കംപോണന്റ് എക്‌സ്‌പോയിൽ പങ്കെടുക്കും. ചൈന, യുകെ,, കാനഡ, ജർമ്മനി, ജപ്പാൻ, തായ് വാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾക്ക് പ്രത്യേകം പവലിയനുകളുമുണ്ടാകും.
TAGS: Auto Expo 2016 | Automotive Component Manufacturers Association Of India | Components Show | Confederation Of Indian Industry | Delhi Motor Show | India Expo Mart Greater Noida | Pragati Maidan | Society Of Indian Automobile Manufacturers |