ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി തുടരുമെന്ന് ലോകബാങ്ക്

Posted on: October 30, 2015

World-Bank-Logo-big

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് നടപ്പുവർഷം 7.5 ശതമാനമായി തുടരുമെന്ന് ലോക ബാങ്ക്. ക്രമേണയുള്ള വളർച്ച തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ 2016-17 ൽ 7.8 ഉം 2017-18 ൽ 7.9 ഉം ശതമാനം വളർച്ച കൈവരിച്ചേക്കുമെന്നാണ് വേൾഡ് ബാങ്കിന്റെ വിലയിരുത്തൽ. ഇതേകാലയളവിൽ നിക്ഷേപം 8.8 ശതമാനം വളർച്ച നേടുമെന്നും വേൾഡ് ബാങ്കിന്റെ സീനിയർ കൺട്രി ഇക്‌ണോമിസ്റ്റ് ഫ്രെഡെറിക്കോ ഗിൽ സാൻഡർ പറഞ്ഞു.

ആഗോളതലത്തിൽ ഓയിൽ, കമ്മോഡിറ്റി വിലകൾ കുറഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമാകും. ഒപ്പം നികുതി വരുമാനം വർധിക്കുന്നുമുണ്ട്. സബ്‌സിഡികൾ കുറയന്നതും വളർച്ചയ്ക്ക് സഹായകമാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രത്യക്ഷ നികുതി വരുമാനമുള്ള രാജ്യമാണ് ഇന്ത്യ. ജിഡിപിയുടെ 5.7 ശതമാനമാണ് പ്രത്യക്ഷനികുതി വരുമാനം. ഈ അവസ്ഥയ്ക്കു മാറ്റം വരുത്താൻ പ്രത്യക്ഷനികുതി വരുമാനം വർധിപ്പിക്കണമെന്നും ഫ്രെഡെറിക്കോ ഗിൽ സാൻഡർ പറഞ്ഞു.