സാഹസിക യാത്രയ്ക്ക് സൗകര്യമൊരുക്കി ക്ലബ് മഹീന്ദ്ര

Posted on: October 27, 2022

കൊച്ചി : മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ബുള്ളറ്റില്‍ സാഹസിക ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കി ക്ലബ് മഹീന്ദ്ര.

ഇതിനു പുറമേ മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമല തേയില എസ്റ്റേറ്റിലേക്കു ഉല്ലാസയാത്രയ്ക്ക് ക്ലബ്ബ് റിസോര്‍ട്ട് സൗകര്യമൊരുക്കിയിട്ടുണ്ട്. മാത്രവുമല്ല ക്ലബ് മഹീന്ദ്രയുടെ റെസ്റ്ററന്റുകളില്‍ രുചിയേറിയതും മികച്ച ഗുണമേന്മയുമുള്ള കേരള ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് ഉല്ലാസത്തിനുതകുന്ന നിരവധി പരിപാടികള്‍ റിസോര്‍ട്ടിന് അകത്തും പുറത്തും സജ്ജീകരിച്ചിട്ടുണ്ട്.

പ്രകൃതിഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തേയില ഇലകള്‍ നുള്ളുന്നത് പരിശീലിക്കാനുള്ള സൗകര്യം ക്ലബ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

 

TAGS: Munnar |