മൂന്നാറില്‍ അതിശൈത്യം തുടരുന്നു

Posted on: January 5, 2019

മൂന്നാര്‍ : കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൈനസ് 2 ഉം വെള്ളിയാഴ്ച മൈനസ് ഒന്നുമാണ് രേഖപ്പെടുത്തിയത്. മഞ്ഞു പൊഴിഞ്ഞതു കാണാന്‍ രാവിലെ നല്ല തിരക്കാണ്.
മൂന്നാര്‍ ടൗണ്‍ കൂടാതെ നല്ലതണ്ണി, പെരിയവരൈ, കന്നിമല, സെവന്‍മല, ലക്ഷ്മി, മാട്ടുപ്പെട്ടി, കുണ്ടള, ചിറ്റുവരൈ, ചെണ്ടുവരൈ ഭാഗത്തും മഞ്ഞു വീഴ്ചയുണ്ടായി