ആലുവ – മൂന്നാര്‍ റോഡ് നാലുവരി പാതയാക്കും

Posted on: October 8, 2021

തിരുവനന്തപുരം : സംസ്ഥാന ഹൈവേ ആയ ആലുവ- മൂന്നാര്‍ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലുവരിപാതയാക്കുന്നതിനുള്ള പദ്ധതിവിഭാവനം ചെയ്തതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

ആലുവ മുതല്‍ കോതമംഗലം വരെ 35. 26 കി.മി. ദൂരത്തില്‍ 12 മീറ്റര്‍ വീതിയിലുള്ള റോഡിന്റെ നിര്‍മ്മാണത്തിനായി ഇന്‍ വെസ്‌നിഗേഷന്‍ നടത്തി 135 കോടി രൂപയുടെ ഡി.പി.ആര്‍.കിഫ്ബിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ വാഹനപെരുപ്പം പരിഗണിച്ച് ഇത് റിവൈസ് ചെയ്ത് നാലുവരി പാതയാക്കുവാനായി കിഫ്ബി തീരുമാനിച്ചു.

കിഫ്ബി അഡീഷണല്‍ സി.ഇ.ഒ. യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെ നിര്‍ദേശപ്രകാരം കിഫ്ബി മാനദണ്ഡമനുസരിച്ച് പ്രീ കാസറ്റ് ഡയിനുംപേവ്‌മെന്റ് ഷോള്‍ഡറും അടക്കം രണ്ടുവരി പാതക്കുള്ള പ്രാജക്ട് തയാറാക്കുന്നതിനും നാലു വരി പാതക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പ്രൊജക്ട് തയാറാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

റോഡ് താല്‍കാലികമായി ഉപരിതലം നവീകരിക്കുന്നതിനായി 22.41 കോടി രൂപയുടെ എിമേറ്റ് കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുള്ളതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

TAGS: Munnar |