ബോബി ചെമ്മണൂർ കാരവൻ ടൂറിസത്തിലേക്ക്

Posted on: November 5, 2021

തിരുവനന്തപുരം : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് ആന്‍ഡ്
ട്രാവല്‍സിന്റെ ഉദ്ഘാടനം ശംഖുമുഖം ബീച്ചില്‍ നടന്ന ചടങ്ങില്‍പൊതുമരാമത്ത് ടൂറിസം വകുപ്പ്
മന്ത്രി പി, എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാനായി കേരള ടൂറിസം വകുപ്പ് അവതരിപ്പിച്ച
കാരവാന്‍ കേരള പദ്ധതിക്ക് സമുഹത്തില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ബോ
ബി ചെമ്മണ്ണൂരിനെപോലുള്ള സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് ഏറെ സ്വാഗതാര്‍ഹ
മാണെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു കാരവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ബോബി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍
ആദ്യ ബുക്കിംഗ് സ്വീകരിച്ചു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാനായ കെ. ജി. മോ
ഹന്‍ലാല്‍, ബോബി ഗ്രൂപ്പ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) സി.പി അനില്‍ എന്നിവര്‍
സംസാരിച്ചു.