ബോബി ചെമ്മണൂര്‍ ജൂവലേഴ്‌സിന്റെ അമ്പതാം ഷോറൂം അഞ്ചലില്‍ തുറന്നു

Posted on: March 12, 2021

കൊല്ലം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സിന്റെ അമ്പതാം ഷോറൂം അഞ്ചലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, മുന്‍ എം.എല്‍.എ: പി.എസ്, സുപാല്‍, ജനറല്‍ മാനേജര്‍ സി.പി അനില്‍, ബോബിഗ്രൂപ്പ് ഓഫ് കമ്പനീസ് പി.ആര്‍.ഒ: വി.കെ. ശ്രീരാമന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അഞ്ചലിലെ നിര്‍ധന രോഗികള്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ധനസഹായംബോബി ചെമ്മണൂര്‍ വിതരണം ചെയ്തു.

സ്വര്‍ണാഭരണങ്ങളുടെ ആദ്യവില്പന ശശിധരന്‍പിള്ള, മഞ്ജുള എന്നിവരും ഡയമണ്ടിന്റെ ആദ്യവില്പന ഷാജുദീന്‍, സബീന എന്നിവരും ഏറ്റുവാങ്ങി. പുനലൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമില്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഏപ്രില്‍ 30 വരെ നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ബി.ഐ.എസ്, ഹാള്‍മാര്‍ക് 916 സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയിലും ഡയമണ്ട് ആഭരണങ്ങള്‍ 50 ശതമാനം വരെ കിഴിവിലും ലഭിക്കും.

വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യവും ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 30 വരെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണ് സമ്മാനങ്ങളും 25 ഭാഗ്യശാലികള്‍ക്ക് ബോബി ഓക്‌സിജന്റിസോര്‍ട്ടില്‍ സൗജന്യ താമസവും ലഭിക്കും.