കൊറോണകാലത്ത് ശമ്പളവർധനയുമായി ബോബി ചെമ്മണ്ണൂർ

Posted on: April 7, 2020

കൊച്ചി : കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകമെങ്ങും പ്രതിസന്ധി യിലായിരിക്കുന്നതിനിടയിലും ബോബി ചെമ്മണ്ണൂര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ഡൗണിലേക്ക് എത്തിപ്പെട്ട സന്ദര്‍ഭത്തില്‍ ശമ്പള വര്‍ധനയടക്കമുള്ള ആനുകൂല്യങ്ങള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക് മറ്റു കമ്പനികള്‍ കടക്കുന്നതിനിടെയാണ് മാതൃകാപരമായ ഈ സമീപനം.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവല്ലേഴ്‌സ്, ചെമ്മണ്ണൂര്‍ ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂര്‍ ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂര്‍ നിധി ലിമിറ്റഡ്, ബോബി ബസാര്‍, ഓക്‌സിജന്‍ റിസോര്‍ട്‌സ്, ബോബി ടൂര്‍സ് ആന്റ് ട്രാവല്‍സ്, ഫിജ്ി കാര്‍ട്ട് എന്നീ കമ്പനികളിലായി അഞ്ചു ലക്ഷത്തോളം ജീവനക്കാരാണുളളതെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു. ഇവരില്‍ ഒരു വിഭാഗത്തിനാണ് ആദ്യഘട്ടത്തില്‍ ശമ്പള വര്‍ധന ലഭിക്കുകയെന്ന് ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

TAGS: Boby Chemmannur |