ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Posted on: October 4, 2019

തിരുവനന്തപുരം : ലോക സമാധാനത്തിനായി 1000 വേള്‍ഡ് പീസ് അംബാസഡര്‍മാരെ വാര്‍ത്തെടുത്തതിന് ഡോ. ബോബി ചെമ്മണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു.
812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഡോ. ബോബി, ചെമ്മണൂര്‍ ഇന്റര്‍ നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാനാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ജഡ്ജ് സ്വപ്‌നില്‍ ഡാങ്കരിക്കറില്‍ നിന്ന് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ബോബി ചെമ്മണൂര്‍ ഏറ്റുവാങ്ങി.

തിരഞ്ഞെടുക്കപ്പെട്ട പീസ് അംബാസഡര്‍മാര്‍ ചേര്‍ന്ന് സമാധാന ചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സമാധാന പ്രതിജ്ഞ ചൊല്ലി വേള്‍ഡ് റെക്കോര്‍ഡ്‌സ് ജഡ്ജ് സ്വപ്‌നില്‍ ഡാങ്കരിക്കറില്‍ നിന്ന് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ബോബി ചെമ്മണൂര്‍ ഏറ്റുവാങ്ങി.
തിരഞ്ഞെടുക്കപ്പെട്ട പീസ് അംബാസഡര്‍മാര്‍ ചേര്‍ന്ന് സാമാധാന ചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സമാധാന പ്രതിഞ്ജ ചൊല്ലി വേള്‍ഡ് അംബാസഡര്‍മാര്‍ കര്‍മപഥത്തിലേക്കു പ്രവേശിച്ചു.

ഗാന്ധിജി പ്രചരിപ്പിച്ച മൂല്യങ്ങളില്‍ ഉറച്ചുനിന്ന സമൂഹത്തിനു വെളിച്ചം പകരുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കു എന്നതാണ് ക്രിയേഷന്‍ ഓഫ് വേള്‍ഡ് അംബാസഡേഴ്‌സ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബോബി പറഞ്ഞു. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന മുദ്രവാക്യമാണ് മിഷനു പ്രചോദനമായത്.

TAGS: Boby Chemmannur |