പുതുവർഷത്തെ വരവേൽക്കാൻ ഒ ബൈ താമര യിൽ വെർവ് 2020

Posted on: December 28, 2019

തിരുവനന്തപുരം : തലസ്ഥാനത്തെ ഏറ്റവും പുതിയ പഞ്ചനക്ഷത്ര ഹോട്ടലായ ഒ ബൈ താമരയിൽ പുതുവത്സരത്തിനെ വരവേൽക്കാൻ നൂതനമായ വിനോദപരിപാടികൾ. കേരളത്തിനുള്ളിലും പുറത്തുമുള്ള പ്രമുഖ ഗായകരും കലാകാരൻമാരും വെർവ്-2020 എന്ന പേരിലുള്ള ഈ പരിപാടിയിൽ അണിനിരക്കും.

തലസ്ഥാനത്തെ ഏറ്റവും വലിയ കൺവെൻഷൻ സെൻററാണ് ഒ ബൈ താമരയിലുള്ളത്. റിയാലിറ്റി ഷോകളിലൂടെ കേരളത്തിൻറെ ശ്രദ്ധ പിടിച്ചുപറ്റിയ ഗായകൻ ജോബ് കുര്യൻ, ബാംഗ്ലൂരിലെ സ്റ്റാൻഡപ് കൊമേഡിയൻ ശങ്കർ ചുഗാനി, മെൻറലിസ്റ്റ് സന്ദീപ് ഫ്രാഡിയൻ, മജീഷ്യൻ ബൈജു പോത്തൻ, ജഗ്‌ളർ ആർ രതീഷ്, ഡീജെ സാൻ, വാട്ടർ ഡ്രംസ് റിജോയ് തുടങ്ങിയവരും ബലൂൺ ആർട്ടിസ്റ്റുകളുമാണ് പുതുവത്സര രാവിനെ സജീവമാക്കുന്നത്.

ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. രുചിഭേദങ്ങളുള്ള സ്വാദിഷ്ഠമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ആനയറയ്ക്കു സമീപം വെൺപാലവട്ടത്തെ എൻഎച്ച് ബൈപാസിലാണ് ഒ ബൈ താമര. കൂടുതൽ വിവരങ്ങൾ 0471 7100111 എന്ന നമ്പരിൽ ലഭിക്കും.

TAGS: O By Tamara |