ഒ ബൈ താമരയില്‍ പുതുവത്സരാഘോഷം

Posted on: December 30, 2021

തിരുവനന്തപുരം : പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒ ബൈ താമര ഒരുങ്ങി. പ്രായഭേദമില്ലാതെ ഏവര്‍ക്കും അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ പുതുമയും വ്യത്യസ്തവുമായ പുതുവത്സര ആഘോഷങ്ങളുമായി ഒ ബൈ താമര ഒരുങ്ങി.

ഗൗരി ലക്ഷ്മിയുടെ മനോഹരമായ ഗാനങ്ങളും ഡി ജെ സാവിയോയുടെ മാന്ത്രിക വിരലുകളും ഷെഫ് സുരേഷ് കുമാറിന്റെ കൊതിയൂറും വിഭവങ്ങളുമായാണ് ഒ ബൈ താമര പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഏറ്റവും മികച്ച നസ്രാണി വിഭവങ്ങള്‍ക്കൊപ്പം മംഗോളിയന്‍ ലൈവ് ഗ്രില്‍, ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും തനത് വിഭവങ്ങളും ഒരുക്കുന്നുണ്ട്.

ഒ കഫെ ന്യൂ ഇയര്‍ സിംഫണി ഡിസംബര്‍ 31 ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കും. ഒരാള്‍ക്ക് 3999 രൂപയും കപ്പിള്‍സിന് 7499 രൂപയുമാണ് പ്രവേശന നിരക്ക്. കപ്പിളിനൊപ്പം 6 -12 വയസുള്ള ഒരു കുട്ടിക്ക് 8499 രൂപയും രണ്ട് ജോഡി കപ്പിള്‍സ് എന്ററിക്ക് 13999 രൂപയുമാണ് നിരക്ക്. നികുതികള്‍ പുറമെ.

വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ഓപസ് ന്യൂ ഇയര്‍ എക്‌സ്ട്രാവാഗന്‍സയില്‍ ഒരാള്‍ക്ക് 4999 രൂപയും കപ്പിള്‍ എന്‍ട്രിക്ക് 9499 രൂപയുമാണ് നിരക്ക്. 6 -12 വയസുള്ള ഒരു കുട്ടിയോടൊപ്പം കപ്പിള്‍ എന്‍ട്രിക്ക് 10,499 രൂപയാണ് പ്രവേശന നിരക്ക്.

ഒ കഫെയില്‍ ന്യൂ ഇയര്‍ ബ്രഞ്ച് 2022 ജനുവരി 1 ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 മണി വരെ നടക്കും. മുതിര്‍ന്നവര്‍ക്ക് 1999 രൂപയും 6 മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 1200 രൂപയുമാണ് നിരക്ക്.

റിസര്‍വേഷനായി : : +91-471-710 0111 എന്ന നമ്പറില്‍ ബന്ധപ്പെടുക

 

TAGS: O By Tamara |