‘വിവാഹം’ വെഡിംഗ് പാക്കേജുമായി ഓ ബൈ താമര

Posted on: September 9, 2020

കൊച്ചി : വിവാഹ രംഗത്ത് പഞ്ച നക്ഷത്ര സൗകര്യത്തോടെ ‘വിവാഹം’ വെഡിംഗ് പാക്കേജുമായി ഓ ബൈ താമര. ഈ അസാധാരണ കാലഘട്ടത്തില്‍ ലോകോത്തര സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുടുംബങ്ങള്‍ക്ക് വിവാഹങ്ങള്‍ ഒരു മികച്ച അനുഭവമാക്കി മാറ്റാം. ജീവിതത്തിലെ പ്രധാന ദിവസം അവിസ്മരണീയമാക്കാനായി നഗരത്തിലെ തന്നെ ഏറ്റവും വിശാലമായ ഇവന്റ് ഹാളായ താമരയിലെ ഓപസ് ഹാളില്‍ വിവാഹ സല്‍ക്കാരം സംഘടിപ്പിക്കാം. ഒപ്പം വിവാഹ പാര്‍ട്ടികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി വിശിഷ്ടമായ ഭക്ഷണ ഓപ്ഷനുകളും ഒരു വിദഗ്ദ്ധ ടീമിന്റെ സേവനങ്ങളും ലഭ്യമാകും. 1,15,000 / – രൂപയാണ് ‘വിവാഹം’ വെഡിംഗ് പാക്കേജ് നിരക്ക്.

ലോകാരോഗ്യസംഘടനയുടേയും ആരോഗ്യ മന്ത്രാലയത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി, താമര ലഷര്‍ എക്‌സ്പീരിയന്‍സ് ‘രക്ഷാ ഇനിഷ്യേറ്റീവ് ആരംഭിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ പൊതു ഇവന്റുകള്‍ക്കായുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കനുസൃതമായി വിദഗ്ധരാണ് ഇവന്റുകള്‍ ആസൂത്രണം ചെയ്യുന്നത്.

ഓപ്സ് ഹാളില്‍ ലഞ്ച്, ഡിന്നര്‍ എന്നിവ ലഭ്യമാകും. വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് 24തരം വിഭവങ്ങളും നാലുതരം പായസവുമടങ്ങിയ പരമ്പരാഗത സദ്യ, നോണ്‍ വെജിറ്റേറിയന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്നു തരം നോണ്‍ വേജിറ്ററിയന്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണ ക്രമീകരണം എന്നിവ ലഭ്യമാണ്.

വധുവിനും, വരനും തയ്യാറാകാനുള്ള മുറികള്‍, ഉപഭോക്താക്കളുടെ രുചി ഭേദം അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന തരത്തില്‍ വെഡിംഗ് കേക്ക്, പ്രഭാത ഭക്ഷണമുള്‍പ്പെടെ ദമ്പതികള്‍ക്ക് താമര കൂര്‍ഗ്, താമര കൊടൈ ഇവയില്‍ ഏതെങ്കിലും ഒരിടത്ത് ഒരു രാത്രി താമസം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ നേരത്തെ ചെക് ഇന്‍ ചെയ്യാനും താമസിച്ച് ചെക്ക് ഔട്ട് ചെയ്യാനുള്ള സൗകര്യവും,, പൂള്‍ സൈഡ്, ലോണ്‍ എന്നിവടങ്ങളില്‍ ഫോട്ടോഷൂട്ട് സൗകര്യവും ഒരുക്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി (+91) 47 1710 0111 ല്‍ ബന്ധപ്പെടുക.

TAGS: O By Tamara |