01
Wednesday
May 2024
May 2024
ദുബായ് പാർക്ക്സ് ഇന്ത്യയിൽ റോഡ് ഷോ സംഘടിപ്പിച്ചു
Posted on: August 24, 2016
കൊച്ചി : ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ് പുതിയ തീം പാർക്കിന്റെ ലോഞ്ചിംഗിന് മുന്നോടിയായി ഇന്ത്യയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ഒക്ടോബർ 31 ന് പ്രവർത്തനമാരംഭിക്കുന്ന പുതിയ തീം പാർക്കിനെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്താനും പാർക്കിലെ സൗകര്യങ്ങൾ ഉയർത്തിക്കാട്ടാനുമാണ് ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ് മൂന്ന് നഗരങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചത്. മുംബൈയിൽ നടത്തിയ റോഡ്ഷോയിൽ മഹാരാഷ്ട്രാ വിനോദ സഞ്ചാര മന്ത്രി ജയകുമാർ ജിതേന്ദ്ര സിംഗ് റാവൽ സംബന്ധിച്ചു.
ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ് അതിഥികൾക്കായി ഒരുക്കുന്ന ഏറ്റവും മികച്ച അനുഭവങ്ങളെക്കുറിച്ചുള്ള അറിവു പകരുന്നതിൽ ഈ പരിപാടികൾ വൻ വിജയമായിരുന്നവെന്ന് ദുബായ് പാർക്ക്സ് ആൻഡ് റിസോർട്സ് ചീഫ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഓഫീസർ വിനിത് ഷാ പറഞ്ഞു.
TAGS: Dubai Parks And Resorts |