എംപ്ലോയീസ് ഹാപ്പിനെസ് ഫണ്ടുമായി ദുബായ് പാർക്കസ്

Posted on: April 9, 2016

Dubai-Parks-CEO-Raed-Kajoor

ദുബായ് : ദുബായ് പാർക്കസ് ആൻഡ് റിസോർട്ട്‌സ് എംപ്ലോയീസ് ഹാപ്പിനെസ് ഫണ്ട് അവതരിപ്പിച്ചു. സന്തോഷവും പോസിറ്റീവ് മനോഭാവും നിലനിർത്താനുള്ള യുഎഇ നാഷണൽ ചാർട്ടറിന്റെ ചുവടുപിടിച്ചാണ് ഹാപ്പിനെസ് ഫണ്ടിന് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ദുബായ് പാർക്കസ് തങ്ങളുടെ ജീവനക്കാരുടെ ജീവിതത്തിലെ സുപ്രധാനഘട്ടങ്ങളിൽ ധനസഹായം നൽകും.

കമ്പനിയുടെ ഹാപ്പിനെസ് കമ്മിറ്റി ജീവനക്കാരുടെ സന്തോഷം വിലയിരുത്തുകയും അവരുടെ ഓരോ നിമിഷവും അതുല്യമാക്കുകയും ചെയ്യുമെന്ന് ദുബായ് പാർക്കസ് സിഇഒ റെയ്ദ് കാജൂർ അൽ നൗമി പറഞ്ഞു. ജീവനക്കാരുടെ ആഹ്ലാദം നിലനിർത്താൻ നാഷണൽ ഡേ അവയർനെസ്, ദുബായ് മാരത്തൺ പോലുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കും.

10.5 ബില്യൺ ദിർഹംസ് മുതൽ മുടക്കി നിർമ്മിക്കുന്ന ദുബായ് പാർക്കസ് ആൻഡ് റിസോർട്ട് ഈ വർഷം ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. ദുബായ് ഷെയ്ക്ക് സായിദ് റോഡിൽ പാം ജെബൽ അലിക്ക് എതിർവശത്ത് 25 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ദുബായ് പാർക്കസ് ഒരുങ്ങുന്നത്.