ഋത്വിക് റോഷന്റെ കൃഷ് ബോളിവുഡ് പാർക്കിൽ പുനരാവിഷ്‌ക്കരിക്കുന്നു

Posted on: September 9, 2016

hrithik-roshans-krrish-big

ദുബായ് : ദുബായ് ബോളിവുഡ് പാർക്ക്‌സുമായി സഹകരിക്കുന്ന ഋത്വിക് റോഷൻ 4 ഡി തീയേറ്റർ റൈഡായ കൃഷ് പുനരാവിഷ്‌ക്കരിക്കുന്നതിൽ പങ്കാളിയാകും. ഒക്ടോബർ 31 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സിന്റെ ഭാഗമായാണ് ദുബായിലെ ബോളിവുഡ് പാർക്കും ആവിഷ്‌ക്കരിക്കുന്നത്.

ബോളിവുഡ് പാർക്കിലെ സന്ദർശകർക്ക് കൃഷിലെ നായകനോടൊപ്പം ചേരാനുള്ള അവസരമാണ് 4 ഡി റൈഡിലൂടെ ലഭിക്കുക. കൃഷിന്റെ ചലച്ചിത്ര മേൻമ നിലനിർത്തിക്കൊണ്ട് റൈഡ് അവതരിപ്പിക്കാനാണ് ബോളിവുഡ് പാർക്ക്‌സ് പ്രാണാ സ്റ്റുഡിയോയുമായാണ് സഹകരിക്കുന്നത്.

ഡിസ്‌നി പ്ലെയിൻസ് അടക്കമുള്ള ഹോളിവുഡ് പ്രൊജക്ടുകളിലൂടെ പ്രാണ് സ്റ്റുഡിയോ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കൃഷിലെ നായകന്റെ പോരാട്ടങ്ങൾക്ക് ലോകോത്തര ഡിജിറ്റൽ സൗന്ദര്യം ഇതിലൂടെ പകർന്നു നൽകാനാവും.