ദുബായ് ബോളിവുഡ് പാർക്കുമായി ഷാരൂഖാൻ സഹകരിക്കുന്നു

Posted on: September 5, 2016

Shahrukh-Khan-with-Dubai-Pa

ദുബായ് : ബോളിവുഡ് അധിഷ്ഠിത തീം പാർക്കായ ദുബായ് ബോളിവുഡ് പാർക്കുമായി ഷാരൂഖാൻ സഹകരിക്കുന്നു. പാർക്കിലെ 3 ഡി റൈഡായ ഡോണിനു വേണ്ടിയുള്ള ഹൈ സ്പീഡ് ചേസ് സീനുകൾക്കായാണ് ഷാരൂഖാൻ ഷൂട്ടിംഗ് നടത്തുന്നത്. ഒക്ടോബർ 31 ന് ബോളിവുഡ് പാർക്ക്‌സിന്റെ ഉദ്ഘാടന വേളയിൽ ഇതായിരിക്കും പ്രദർശിപ്പിക്കുക.

റൈഡുകളും ആകർഷകമായ സാഹസികതകളും ബോളിവുഡിന്റെ യഥാർത്ഥ അനുഭൂതികളും ഉള്ളതായിരിക്കും പാർക്ക് എന്ന് റൈഡിനായുള്ള ഷൂട്ടിനിടെ ഷാരൂഖാൻ പറഞ്ഞു. ഓരോ റൈഡിനും ശേഷം തങ്ങളുടെ അതിഥികളും കുടുംബങ്ങളും തികഞ്ഞ ആവേശത്തോടെയാവണം പുറത്തേക്കിറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡിലെ പ്രമുഖ സംവിധായകരിലൊരാളായ റീമ കഗ്ടിയാണ് ഇതു സംവിധാനം ചെയ്യുന്നത്. ഡോണിന്റെ നിർമ്മാതാവ് റിതേഷ് സിധ്വാനിയുടേയും ഷാരൂഖാന്റേയും നിർദ്ദേശാനുസരണമാണിവർ റൈഡിന്റെ ഓരോ ഭാഗവും പൂർത്തിയാക്കിയത്. ദുബായിലെ ബോളിവുഡ് പാർക്ക്‌സിലെ മുംബൈ ചൗക്ക് മേഖലയിലാണ് സന്ദർശകർക്ക് 3 ഡി ചെയ്‌സ് റൈഡ് ആയ ഡോൺ അനുഭവിക്കാനാവുക. ദുബായ് പാർക്ക് ആന്റ് റിസോർട്ട്‌സിന്റെ ഭാഗമായുള്ള ദുബായ് ബോളിവുഡ് പാർക്ക്.