ഓട്ടോമോട്ടീവ് സോഫ്റ്റ് വെയറില്‍ റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച് ആക്‌സിയ ടെക്‌നോളജീസ്

Posted on: November 28, 2022

തിരുവനന്തപുരം: ഇന്ത്യയില്‍ ഓട്ടോമോട്ടീവ് സോഫ്‌റ്റ്വെയര്‍ രംഗത്ത് ആദ്യമായി റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് അവതരിപ്പിച്ച് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഓട്ടോമോട്ടീവ് സോഫ്‌റ്റ്വെയര്‍ കമ്പനിയായ ആക്‌സിയടെക്‌നോളജീസ്. ഭാവിയുടെ പ്രോഗ്രാമിംഗ് ഭാഷ എന്നറിയപ്പെടുന്ന റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ്, സബാറ്റണിന്റെ സ്രഷ്ടാവായ സബാറ്റണ്‍ സിസ്റ്റംസ് എല്‍എല്‍പിയുമായി സഹകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. റസ്റ്റിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം, എന്‍ജിനിയറിംദ് വിദ്യാര്‍ഥിക
ള്‍ക്കിടയിലെ ഓട്ടോമോട്ടീവ് പ്രേമികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. ആക്‌സിയയും സബാറ്റണും തമ്മിലുള്ള സഹകരണം രാജ്യത്തെഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് പ്രയോജനകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എഡബ്ല്യൂഎസ്, ഹുവായ് ഉള്‍പ്പടെ ആഗോളതലത്തില്‍ നിരവധി ഡവലപ്പര്‍മാര്‍ റസ്റ്റിനെയാണ് കൂടുതലായി തിരഞെഞ്ഞെടുക്കുന്നത്. സി, സി++ പോലെയുള്ള പരമ്പരാഗത പ്രോഗ്രാമിങ് ലാംഗ്വേജുകളേക്കാള്‍ സുരക്ഷയും, വേഗതയും, കാര്യക്ഷമതയും റസ്റ്റ് ലാംഗ്വേജിനുണ്ട് എന്നതാണ് പ്രത്യേകത. ഓട്ടോമോട്ടീവ് ഓപ്പണ്‍സിസ്റ്റം ആര്‍ക്കിടെക്ചര്‍ ഫൗണ്ടേഷനും, സൊസൈറ്റി ഫോര്‍ ഓട്ടോമോട്ടീവ് എന്‍ജിനീയറിങ്ങും, എയ്‌റോസ്‌പേസ് സോഫ്‌റ്റ്വെയറിലും, ഓട്ടോമോട്ടീവിലും റസ്റ്റ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്.

ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ ഡിസൈനിംഗ് വിപണിയില്‍, ഇന്ത്യന്‍ ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഎംഡബ്ല്യുവിനായി വിപുലമായ ഇന്‍ഫോടെയ്ന്‍മെന്റ് പ്രോഗ്രാം വികസിപ്പിച്ചെടുത്ത ആക്‌സിയ അവയില്‍ പ്രധാന കമ്പനികളിലൊന്നാണ്. പ്രാഥമിക പ്രോഗ്രാമിംഗ് ലാംഗ്വേജായും, ഓട്ടോമോട്ടിവ്, ഐഒടി സ്‌പെയ്‌സില്‍ ലിനക്‌സ് അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ആധുനിക ടൂള്‍ ചെയിനായുമാണ് സബാറ്റണ്‍ പ്ലാറ്റ്‌ഫോം റസ്റ്റിനെ പ്രയോജനപ്പെടുത്തുന്നത്.

സോഫ്‌റ്റ്വെയര്‍ അധിഷ്ഠിത വാഹന ങ്ങള്‍ക്ക് അത്രമാത്രം പ്രാധാന്യം നല്‍കുന്ന കാലഘട്ടമാണിതെങ്കിലും സങ്കീര്‍ണ്ണമായ േേസാഫ്റ്റ് വെയര്‍ പല വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരമാവുകയാണ് ‘ റസ്റ്റ്’ എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജ്, ഇത് ബഗ് പരിഹരിക്കുന്നതിലും മെമ്മറിയുമായി ബന്ധപ്പെട്ട പ്രവ
ര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വികസന ചെലവ് കുറയ്ക്കുന്നതിലും സഹായിക്കുന്നു. അതേസമയം ഡെവലപ്പര്‍ക്ക്പ്രക്രിയ അനായാസമാക്കുകയും ചെയ്യുന്നു, കാരണം യാത്രയും ലക്ഷ്യസ്ഥാനംപോലെ പ്രധാനമാണ് – ആക്‌സിയ ടെക്‌നോളജീസ് സ്ഥാപകനും സിഇഒ -യുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.