ഐടി കമ്പനിയായ ആക്‌സിയ ടെക്‌നോളജീസ്, ആര്‍ക്റ്റിറ്റേണ്‍ സൊല്യൂഷന്‍സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തു

Posted on: March 6, 2023

തിരുവനന്തപുരം : ആഗോള തലത്തിലെ ഓട്ടൊമോട്ടീവ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ ആക്‌സിയ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ജര്‍മന്‍ ഓട്ടൊമോട്ടീവ് സോവെയര്‍ സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ആര്‍ക്റ്റിറ്റേണ്‍ സൊല്യൂഷന്‍സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ് കാര്‍ നിര്‍മാതാക്കള്‍ക്കും ടയര്‍ കമ്പനികള്‍ക്കും എന്‍ഡ് ടു എന്‍ഡ് സൊല്യൂഷനുകളും സേവനങ്ങളും നല്‍കുന്ന കമ്പനിയാണ്.

ആക്‌സിയ ടെക്‌നോളജീസ്, തങ്ങളുടെ ആഗോള വിപണിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്നുള്ള കമ്പനി കൂടുതല്‍ കാര്‍ നിര്‍മാതാക്കളെയും ടയര്‍ ഉപയോക്താക്കളെയും ആകര്‍ഷിക്കാന്‍ ആക്‌സിയയെ സഹായിക്കും. നൂതനമായ സോഫ്‌റ്റ്വെയര്‍ ഓട്ടൊമോട്ടീവ് സൊല്യൂഷനുകള്‍, ഡിജിറ്റല്‍ എന്‍ജിനീയറിംഗ്, കണ്‍സള്‍ട്ടിംഗ് തുടങ്ങിയ ആക്‌സി
യയുടെ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ അവരിലേക്ക് എത്തിക്കാനും ഇതുവഴിയാകും. ജര്‍മനി ഒരു ഓട്ടൊമോട്ടീവ് ഹബ് ആയിരിക്കെഈ ഏറ്റെടുക്കല്‍ ആക്‌സിയയുടെ അന്തര്‍ദേശീയ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കും.

ആഗോള വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ തങ്ങള്‍ തെരഞ്ഞെടുത്ത തീരുമാനമായിരുന്നു ആര്‍ക്റ്റിറ്റേണ്‍ ഏറ്റെടുക്കല്‍ എന്ന് ആക്‌സിയ ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. ആര്‍ക്റ്റിറ്റേണിനെ ഏറ്റെടുത്തതു വഴി ജര്‍മനിയിലെ അടിത്തറ കൂടുതല്‍ ശക്തമാകും. യൂറോപ്യന്‍ ഓട്ടൊമോട്ടീവ് ഒഇഎമുകള്‍ക്കും, ടയര്‍ കമ്പനികള്‍ക്കും അവരുടെ സോഫ്‌റ്റ്വെയര്‍ ടെക്‌നോള
ജി ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കാനുള്ള ഇടമായി ആക്‌സിയയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ലോകോത്തര എന്‍ജിനീയറിങ്, കണ്‍സള്‍ട്ടിങ്‌സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ഈസംരംഭം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീ എംബസി നയാഗ്ര ബില്‍ഡിങ്ങില്‍ 85,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫിസ് സ്‌പേസ് ആക്‌സിയ ടെക്‌നോളജിസ് സ്വന്തമാക്കിയിരുന്നു.