സാംസംഗ് ഗാലക്‌സി ജെ7 പ്രൈം, ജെ5 പ്രൈം

Posted on: September 23, 2016

samsung-j7-prime-big

സാംസംഗ് ഇന്ത്യയുടെ 2016 ജെ സീരിസ് എഡിഷനിലെ സ്മാർട്ട് ഫോണുകളായ ഗാലക്‌സി ജെ7 പ്രൈം, ജെ5 പ്രൈം മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തി. മുഴുവനായും മെറ്റൽ ഫിനിഷിൽ പുറത്തിറങ്ങുന്ന ഗാലക്‌സി ജെ7, ജെ5 പ്രൈം സീരിസുകളിൽ 2.5 ഡി ഗൊറില്ലാ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത് . ഗാലക്‌സി ജെ7 പ്രൈമിന് ഫുൾഎച്ച്ഡി 5.5 ഇഞ്ച് സ്‌ക്രീനും ഗാലക്‌സി ജെ5 പ്രൈമിന് 5 ഇഞ്ച് എച്ച്ഡി സ്‌ക്രീനുമാണുള്ളത്.

എസ് പവർ പ്ലാനിംഗ് & എസ് സെക്യുർ എന്നീ സവിശേഷതകളാണ് മേക്ക് ഫോർ ഇന്ത്യയുടെ ഭാഗമായ ഗാലക്‌സി ജെ സീരിസിന്റെ ഇരു ഫോണുകളിലും നൽകിയിരിക്കുന്നത്. റിസർവ് ബാറ്ററി ഫോർ കോൾസ്, എക്സ്റ്റന്റഡ് ബാറ്ററി ടൈം, ഫോർവേഡ് കോൾസ് വെൻ നോ ബാറ്ററി എന്നിവ എസ് പവർ പ്ലാനിംഗിലെ പ്രധാനപ്പെട്ട മൂന്ന് ഫീച്ചറുകൾ ആണ് . കൂടാതെ എസ് സെക്യുർ സവിശേഷതയിൽ ഉൾപ്പെടുന്ന ലോക്ക് ആൻഡ് ഹൈഡ് ആപ്പ് ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളെ സെക്യുർ ഫോൾഡറിലാക്കി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

ഗാലക്‌സി 3 ജിബി റാമുള്ള ജെ7 പ്രൈമിൽ കാര്യക്ഷമതയുള്ള ഒപ്റ്റാകോർ പ്രോസസറും 2 ജിബി റാമുള്ള ജെ5 ൽ ക്വാഡ് കോർ പ്രോസസറുമാണുള്ളത്. രണ്ടു ഫോണുകളുടെയും മെമ്മറി എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും. ജെ7 പ്രൈമിനും, ജെ5 പ്രൈമിനും 13 മെഗാ പിക്‌സൽ പിൻ കാമറയും (എഫ്1.9 അപ്പാർച്ചർ) യഥാക്രമം 8, 5 മെഗാ പിക്‌സൽ മുൻ കാമറയുമാണുള്ളത്.

ഗോൾഡ്, ബ്ലാക്ക്, എന്നീ നിറങ്ങളിൽ പുറത്തിറങ്ങുന്ന ഗാലക്‌സി ജെ7 പ്രൈമിന് 18,790 രൂപയും ജെ5 പ്രൈമിന് 14,790 രൂപയുമാണ് വില.