സാംസംഗ് ഗാലക്‌സി നോട്ട്5 ഡ്യുവൽ സിം വിപണിയിൽ

Posted on: January 21, 2016

Samsung-Galaxy-Note5-Dual-S

കൊച്ചി : സാംസംഗ് ഗാലക്‌സി നോട്ട്5-ന്റെ ഡ്യുവൽ സിം പതിപ്പ് പുറത്തിറങ്ങി. ഇതാദ്യമായാണ് സാംസംഗിന്റെ ഫ്‌ളാഗ്ഷിപ് സ്മാർട്ട്‌ഫോൺ മോഡലുകളിലൊന്ന് ഡ്യുവൽ സിം സംവിധാനവുമായി വിപണിയിലെത്തുന്നത്. പുതിയ ഡിസൈനിൽ വിപണിയിലെത്തുന്ന നോട്ട്5 ഡ്യുവൽ സിം, കട്ട് മെറ്റലും സ്മൂത്ത് ഗ്ലാസും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

മികച്ച സ്‌ക്രീൻ ടെക്‌നോളജി, ഉന്നത നിലവാരത്തിലുള്ള കാമറ, മെച്ചപ്പെടുത്തിയ എസ് പെൻ എന്നിവയ്ക്ക് പുറമെ 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 4 ജിബി റാം, ആൻഡ്രോയ്ഡ് ലോലിപ്പോപ്പ് ഒഎസ് തുടങ്ങിയ സവിശേഷതകൾ സാംസംഗ് ഗാലക്‌സി നോട്ട്5 ഡ്യുവൽ സിമ്മിനെ ഉപയോക്താക്കൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നു.

സാംസംഗ് ഗാലക്‌സി നോട്ട്5 ഡ്യുവൽ സിമ്മിന്റെ 32 ജിബി മെമ്മറി വേരിയന്റിന് 51,400 രൂപയും 64 ജിബി മെമ്മറി വേരിയന്റിന് 57,400 രൂപയുമാണ് വില. ഗോൾഡ് പ്ലാറ്റിനം , ബ്ലാക്ക് സഫയർ, സിൽവർ ടൈറ്റാനിയം എന്നീ നിറങ്ങളിലാണ് സാംസംഗ് ഗാലക്‌സി നോട്ട്5 ഡ്യുവൽ സിം സ്മാർട്ട്‌ഫോൺ ലഭ്യമാകുന്നത്.