സാംസംഗ് ഗാലക്‌സി നോട്ട് 8 ന് 2.5 ലക്ഷം പ്രീബുക്കിംഗ്

Posted on: September 9, 2017

ന്യൂഡൽഹി : സാംസംഗ് ഗാലക്‌സി നോട്ട് 8 ന് ഇന്ത്യയിൽ 2.5 ലക്ഷം പ്രീബുക്കിംഗ് ലഭിച്ചു. സെപ്റ്റംബർ 12 ന് ആണ് നോട്ട് 8 വിപണിയിൽ അവതരിപ്പിക്കുന്നത്. അതേ ദിവസം തന്നെ ആപ്പിൾ ഐഫോൺ 8 ഉം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണിൽ മാത്രം 1.5 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാംസംഗ് ഇന്ത്യ വെബ്‌സൈറ്റിൽ ഒരു ലക്ഷത്തോളം പേരും പ്രീബുക്കിംഗ് നടത്തിയിട്ടുണ്ട്. ഓഗസ്റ്റിൽ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ച നോട്ട് 8 ന് 930 ഡോളറാണ് വില. ഇന്ത്യയിലെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.