സാംസംഗ് ഗാലക്‌സി ജെ5, ജെ7 സ്മാർട്ട് ഫോണുകൾ വിപണിയിൽ

Posted on: May 11, 2016

Samsung-J-seris--Launch-Mayകൊച്ചി : സാംസംഗ് 2016 ലെ ജെ സീരിസ് സ്മാർട്ട് ഫോണുകളായ ഗാലക്‌സി ജെ5, ജെ7 മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മേക്ക് ഫോർ ഇന്ത്യയുടെ ഭാഗമായി പുറത്തിറങ്ങുന്ന രണ്ടു ഫോണുകളിലും സാംസംഗിന്റെ മുൻ പതിപ്പായ ഗാലക്‌സി ജെ3-യിൽ അവതരിപ്പിച്ച എസ് ബൈക്ക് മോഡ് സംവിധാനവും ചുരുങ്ങിയ ചെലവിൽ അൾട്രാ ഡാറ്റാ സേവിംഗ് (യുഡിഎസ്) വഴി 4ജി സൗകര്യവുമുണ്ട്.

ഏറെ രൂപഭംഗിയോടെ ഡയമണ്ട് കട്ട് മെറ്റൽ ഫ്രെയ്മിൽ പുറത്തിറങ്ങുന്ന ഗാലക്‌സി ജെ5, ജെ7 സീരിസുകളുടെ പിന്നിലെ പാനലിന് മെറ്റൽ ഫിനിഷാണ്. ഗാലക്‌സി ജെ7-ന്റെ സ്‌ക്രീൻ 5.5 ഇഞ്ച് വലിപ്പവും ഗാലക്‌സി ജെ5-ന്റെ സ്‌ക്രീൻ 5 ഇഞ്ച് മുതൽ 5.2 ഇഞ്ച് വലിപ്പവുമാണുള്ളത്.

Samsung-J5-Standard-Origin-ഗാലക്‌സി ജെ5 2016-ൽ കാര്യക്ഷമതയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ, 1.2 ജിഗാ ഹെർട്‌സ് ക്വാഡ് കോർ പ്രോസസറും ഗാലക്‌സി ജെ7-ൽ എക്‌സൈനോസ് 1.6 ജിഗാ ഹെർട്‌സ് ഒക്ടാ കോർ പ്രോസസറുമാണുള്ളത്. 2 ജിബി റാമുള്ള രണ്ടു ഫോണുകളുടെയും മെമ്മറി എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർധിപ്പിക്കാൻ സാധിക്കും. യഥാക്രമം 3,100, 3,300 എംഎഎച്ച് ബാറ്ററിയിൽ പുറത്തിറങ്ങുന്ന ഗാലക്‌സി ജെ5, ജെ7 മോഡലുകളിൽ 13 മെഗാ പിക്‌സൽ പിൻ കാമറയും 5 മെഗാ പിക്‌സൽ മുൻ കാമറയുമുണ്ട്.

Samsung-J7-Standard-Origin-ഗോൾഡ്, ബ്ലാക്ക്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിൽ പുറത്തിറങ്ങുന്ന ഗാലക്‌സി ജെ7-ന് 15,990 രൂപയും ജെ5-ന് 13,990 രൂപയുമാണ് വില. ഓൺലൈൻ സ്റ്റോറായ ഫ്‌ളിപ്കാർട്ടിൽ ഫോണുകൾ ലഭ്യമാണ്.