സാംസംഗ് എ-9

Posted on: December 27, 2015

Samsung-Galaxy-A9-corner-Bi

സാംസംഗിന്റെ ഏറ്റവും പുതിയ 4ജി സ്മാർട്ട്‌ഫോൺ ആണ് ഗ്യാലക്‌സി എ-9. എ സീരിസിലെ ഏറ്റവും വലിയ ഫോൺ ആണിത്. അുത്ത മാസം ചൈനീസ് വിപണിയിൽ അവതരിപ്പിക്കുന്ന എ-9 വൈകാതെ ഇന്ത്യയിലും ലഭ്യമാകും. ആറ് ഇഞ്ച് സ്‌ക്രീനാണ് സാംസംഗ് എ-9 ന്റെ ഏറ്റവും വലിയ സവിശേഷത.

ഇരട്ട നാനോ ഡ്യുവൽ സിം. ഫുൾ എച്ച്ഡി ഡിസ്്‌പ്ലേ. 1080×1920 റെസല്യൂഷൻ. ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1.1 ഓപറേറ്റിംഗ് സിസ്റ്റം. മാർഷ്മലോ 6.0 അപ് ഗ്രേഡ് ചെയ്യനാകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 652 ഒക്ടകോർ പ്രോസസർ. 13 മെഗാപിക്‌സൽ റിയർ ക്യാമറ. 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. എൽഇഡി ഫ്‌ലാഷ്. 3 ജിബി റാം. 32 ജിബി സ്റ്റോറേജ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർധിപ്പിക്കാനാകും. സാസംഗ് എ-9 ന് 7.4 മില്ലിമീറ്റർ കനമുണ്ട്. ഭാരം 200 ഗ്രാം. വേർപെടുത്താനാകാത്ത 4000 എംഎഎച്ച് ബാറ്ററിയാണ് എ-9 ന് ഊർജ്ജം പകരുന്നത്.

വിരലടയാളം സ്‌കാൻ ചെയ്യാവുന്ന ഫിംഗർ പ്രിന്റ് സ്‌കാനർ. 4ജിക്ക് ഒപ്പം 2ജിയും 3ജിയും സപ്പോർട്ട് ചെയ്യും. മൊബൈൽ പണമിടപാട് സംവിധാനമായ സാംസംഗ് പേ സാധ്യമാകും. വൈഫൈ, ഹോട്ട് സ്‌പോട്ട്, ബ്ലൂടൂത്ത് 4.1, എൻഎഫ്‌സി, മൈക്രോ യുഎസ്ബി 2.0 തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ട്. ദീർഘസമയം ബാറ്ററി ലൈഫും അതിവേഗ റീചാർജിംഗുമാണ് സാംസംഗ് എ-9 ന്റെ മറ്റു പ്രത്യേകതകൾ. എ-9 ൽ ജാവ സ്‌ക്രിപ്റ്റ് ലഭ്യമല്ല.

പേൾ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഷാമ്പെയ്ൻ ഗോൾഡ് എന്നീ നിറങ്ങളിലാകും സാംസംഗ് എ-9 ലഭ്യമാകുന്നത്. എ-9 ന്റെ വില സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും സാംസംഗ് നടത്തിയിട്ടില്ല. 3000 ചൈനീസ് യുവാൻ ആയിരിക്കും വിലയെന്ന് അഭ്യൂഹങ്ങളുണ്ട്. അതായത് ഏകദേശം 32,000 രൂപ.