ഗാലക്‌സി ഓൺ സീരീസുമായി സാംസംഗ്

Posted on: November 6, 2015

Samsung-Galaxy-On-seris-Big

കൊച്ചി : സാംസംഗിന്റെ ഗാലക്‌സി ഓൺ സീരീസ് സ്മാർട്ട്‌ഫോണുകളായ ഓൺ5, ഓൺ7 എന്നിവ വിപണിയിലെത്തി. 4ജി സൗകര്യത്തോടെ വിപണിയിലെത്തുന്ന ഗാലക്‌സി ഓൺ സീരിസ് ഫോണുകൾ ഇന്ത്യൻ ഉപയോക്താക്കൾക്കായി ഇവിടെ നിർമ്മിച്ചതാണ്.

അൾട്രാ ഡാറ്റാ സേവിംഗ് മോഡ്, 4ജി ഡൗൺലോഡ് ബൂസ്റ്റർ, മിക്‌സ് റേഡിയോ എന്നീ സൗകര്യങ്ങളോടെ എത്തുന്ന ഗാലക്‌സി ഓൺ5, ഗാലക്‌സി ഓൺ7 ഫോണുകളുടെ വിൽപന ഫ്‌ലിപ്കാർട്ടിലൂടെയാണ്. ഉപഭോക്താക്കൾക്കായി ആകർഷകമായ ഡീലുകളും ഓഫറുകളുമടങ്ങിയ മൈ ഗാലക്‌സി ആപ്പും ഗാലക്‌സി ഓൺ5, ഓൺ7 ഫോണുകളുടെ പ്രത്യേകതയാണ്. ഓഫ്‌ലൈൻ മോഡിൽ പാട്ടുകൾ ഡൗൺലോഡ് ചെയ്യാമെന്ന പ്രത്യേകതയും ഗാലക്‌സി ഓൺ സീരീസ് ഫോണുകൾക്കുണ്ട്.

ഫോക്‌സ് ലെതർ ബാക്ക് കവർ ഓൺ സീരിസ് ഫോണുകളെ കൂടുതൽ ആകർഷകമാക്കുന്നു. ഗാലക്‌സി ഓൺ7-ന് 5.5 ഇഞ്ച് ഡിസ്‌പ്ലേയും ഗാലക്‌സി ഓൺ5-ന് 5 ഇഞ്ച് ഡിസ്‌പ്ലേയുമാണ് സാംസംഗ് നൽകിയിരിക്കുന്നത്. 13 എംപി (ഓൺ7) 8 എംപി (ഓൺ5) മുൻകാമറയും, 5എംപി പിൻ കാമറയുമാണ് ഓൺ സീരീസ് ഫോണുകളിൽ ഒരുക്കിയിട്ടുള്ളത്. ഗ്രൂപ്പ്ഫി, പാം സെൽഫി എന്നിവ സാധ്യമാക്കുന്ന ഫ്രണ്ട് കാമറയ്ക്കു പുറമേ ഡബിൾ ടാപ്പ് ചെയ്യുന്നതു വഴി കാമറ ക്വിക്ക് ലോഞ്ച് ചെയ്യാവുന്ന സംവിധാനവും ഓൺ സീരീസ് ഫോണുകളിൽ ഒരുക്കിയിട്ടുണ്ട്.

128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി കാർഡ് സ്ലോട്ടും ഓൺ സീരീസ് ഫോണുകളിൽ ലഭ്യമാണ്. ഗോൾഡ്, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകുന്ന സാംസംഗ് ഗാലക്‌സി ഓൺ5, ഓൺ7 ഫോണുകൾ ഫ്‌ലിപ്കാർട്ടിൽ ലഭ്യമാണ്. വില 10,990 രൂപ (ഓൺ7), 8,990 രൂപ (ഓൺ5).